ശാസ്ത്രവും മതവും തമ്മിൽ കാലങ്ങളായുള്ള സങ്കീർണമായ പിരിമുറുക്കത്തെ കുറിച്ച് ഏതാനം ചില ചോദ്യങ്ങൾ ന്യൂയോർക്കിൽ നിന്നുള്ള ഫില്ലിസ് എന്ന ആറാംക്ലാസുകാരിയായ കൊച്ചു പെൺകുട്ടി 1936-ൽ മഹാനായ ഐൻസ്റ്റീനോട് കത്തെഴുതി ചോദിക്കുകയുണ്ടായി. ഫില്ലിസ് എഴുതിക കത്തും അതിന് ഐൻസ്റ്റീൻ എഴുതിയ മറുപടിയും.
എന്റെ പ്രിയപ്പെട്ട ഡോ. ഐൻസ്റ്റീൻ,
ഞങ്ങൾക്ക് ഒരു സംശയമുണ്ട്: ശാസ്ത്രജ്ഞർ പ്രാർത്ഥിക്കുന്നുണ്ടോ? ഞങ്ങളുടെ സൺഡേ സ്കൂൾ ക്ലാസ്സിൽ, ശാസ്ത്രത്തിലും മതത്തിലും നമുക്ക് വിശ്വസിക്കാമോ എന്നൊരു ചർച്ചനടന്നതാണ് ഈ സംശയത്തിന്റെ തുടക്കം.ഞങ്ങളുടെ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശാസ്ത്രജ്ഞർക്കും മറ്റ് പ്രധാന വ്യക്തികൾക്കും ഞങ്ങൾ കത്തെഴുതുകയാണ്.
ശാസ്ത്രജ്ഞർ പ്രാർത്ഥിക്കാറുണ്ടോ, അവർ എന്തിനു വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്?
ഞങ്ങൾ ആറാം ക്ലാസ്സിൽ മിസ് എല്ലിസിന്റെ ക്ലാസ്സിലാണ്.
ബഹുമാനപൂർവ്വം താങ്കളുടെ...
ഫിലിസ്
—-x —-
നിങ്ങളുടെ ചോദ്യത്തിന് എനിക്ക് കഴിയുന്നത്ര ലളിതമായി മറുപടി നൽകാൻ ഞാൻ ശ്രമിക്കും. എന്റെ ഉത്തരമിതാണ്:
മനുഷ്യരുടെ കാര്യങ്ങൾ ഉൾപ്പെടെ എല്ലാ സംഭവങ്ങളും പ്രകൃതിയുടെ നിയമങ്ങൾ മൂലമാണെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. അതിനാൽ, സംഭവങ്ങളുടെ ഗതിയെ പ്രാർത്ഥനയാൽ സ്വാധീനിക്കാമെന്ന് വിശ്വസിക്കാൻ ഒരു ശാസ്ത്രജ്ഞന് കഴിയില്ല, അഥവാ ഒരുതരം അമാനുഷികമായ പ്രകടതല്പരതയുണ്ടാവില്ല.
എന്നിരുന്നാലും, ഈ ശക്തികളെക്കുറിച്ചുള്ള നമ്മുടെ യഥാർത്ഥ അറിവ് അപൂർണമാണെന്ന് നാം സമ്മതിക്കണം, അതിനാൽ അന്തിമവും ആത്യന്തികവുമായ ആത്മാവിന്റെ അസ്തിത്വത്തിലുള്ള വിശ്വാസം ഒരുതരം വിശ്വാസത്തിൽ അധിഷ്ഠിതമാണ്. ശാസ്ത്രത്തിലെ നിലവിലെ നേട്ടങ്ങളിൽ പോലും അത്തരം വിശ്വാസം വ്യാപകമാണ്.
കൂടാതെ, ശാസ്ത്രത്തിന്റെ അന്വേഷണത്തിൽ ഗൗരവമായി ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും, പ്രപഞ്ച നിയമങ്ങളിൽ ചില ചൈതന്യങ്ങൾ പ്രകടമാണെന്ന് ബോധ്യപ്പെടുന്നു, അത് മനുഷ്യനേക്കാൾ വളരെ ശ്രേഷ്ഠമാണ്. ഈ വിധത്തിൽ ശാസ്ത്രത്തെ പിന്തുടരുന്നത് ഒരു പ്രത്യേക തരം മതപരമായ വികാരത്തിലേക്ക് നയിക്കുന്നു, അത് തീർച്ചയായും കൂടുതൽ നിഷ്കളങ്കനായ ഒരാളുടെ മതബോധത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.
താങ്കളുടെ...
എ. ഐൻസ്റ്റീൻ
—-x —-
Shameer P Hasan
ശമീർ പി ഹസൻ
എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് സ്വദേശി. ആനുകാലികങ്ങളിൽ എഴുതുന്നു.
ഡിക്സിംഗ് ടെക്നോളജീസ് സ്ഥാപകനാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള മുസ്ലിം സമൂഹം, സാധകൻ എന്നീ കൃതികൾ രചിച്ചു. യാത്രയും, ചരിത്രാന്വേഷണവും ഇഷ്ടമേഖല.
വിലാസം: പാണ്ഡ്യാല ഹൗസ്, ചെങ്ങമനാട്, ആലുവ 683578. : 9895101243,
meetshamee@gmail.com