Deepseek ഡാറ്റാ ചോർച്ച
നിങ്ങൾ ഉറങ്ങുമ്പോഴും നിർമ്മിത ബുദ്ധി ഉറക്കൊഴിഞ്ഞ് നിങ്ങൾക്ക് വേണ്ടി കാവലിരിക്കുന്ന കാലം. AI ഉപയോഗിച്ച് ഇൻറർനെറ്റ് സുരക്ഷ എങ്ങനെ ത്വരിതപ്പെടുത്താമെന്ന ഒട്ടേറെ പരീക്ഷണങ്ങൾ ടെക് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ വേലി തന്നെ വിളവ് തിന്നാലോ? ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തമായ ചൈനീസ് എ ഐ Deepseek ന്റെ 10 ലക്ഷത്തിലധികം ചാറ്റ് ഡാറ്റകൾ ചോർന്ന സംഭവം ഗൗരവപരമായ സെക്യൂരിറ്റി വീഴ്ചകളെ തുറന്ന് കാട്ടുന്നു.
ഡാറ്റാ ചോർച്ചയുടെ ഭീഷണി:
ഡാറ്റാ സുരക്ഷയും സ്വകാര്യതയും ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും പ്രധാന വെല്ലുവിളിയായിരിക്കുമ്പോൾ , ഏറ്റവും പുതിയ ഈ വിവര ചോർച്ച അപകടകരമായ സ്ഥിതിയിയുടെ ആഴങ്ങളിലേക്ക് ഊളയിടുന്നു . സൈബർ സുരക്ഷാ പോർട്ടലായ BleepingComputer ആണ് ഈ പരസ്യമായ ഡാറ്റാബേസ് (Exposed Database) ഓൺലൈൻ പോർട്ടലുകളിലൂടെ പൊതുജനങ്ങൾക്ക് തുറന്നുകിടക്കുന്നതായി റിപ്പോർട്ട് ചെയ്തത്. സുരക്ഷാ പരിരക്ഷയില്ലാതെ, Elasticsearch (oauth2callback.deepseek.com:9000 and dev.deepseek.com:9000) ഡാറ്റാബേസ് തുറന്നുകിടന്നതിനാൽ, 10 ലക്ഷത്തിലധികം ചാറ്റ് റെക്കോർഡുകൾ ലീക്ക് ചെയ്തതായി കണ്ടെത്തി.
എന്താണ് സംഭവിച്ചത്?
DeepSeek എന്ന കമ്പനി ഉപയോഗിക്കുന്ന Elasticsearch ഡാറ്റാബേസ് പൊതു-domain-ൽ സുരക്ഷയില്ലാതെ ലഭ്യമാണെന്നത് സൈബർസുരക്ഷാ ഗവേഷകരാണ് കണ്ടെത്തിയത്. ഇതിലൂടെ ലക്ഷക്കണക്കിന് വ്യക്തിഗത ചാറ്റ് മെസേജുകൾ, യൂസർ ഐഡികൾ, ഇമെയിൽ വിലാസങ്ങൾ, ചാറ്റ് ഐപികൾ, മുതലായവ അന്യർക്കു കൈമാറാനുള്ള സാഹചര്യം ഉണ്ടായി.
സാധാരണയായി, ഇത്തരം ഡാറ്റാബേസുകൾ പാസ്‌വേഡ് സംരക്ഷണമോ എൻക്രിപ്‌ഷനോ ഉപയോഗിച്ച് സുരക്ഷിതമാക്കേണ്ടതാണ്. എന്നാൽ DeepSeek ഡാറ്റാബേസ് പാസ്‌വേഡ് ഇല്ലാതെ തുറന്നുകിടക്കുന്നത് ഈ പ്ലാറ്റഫോമിന്റെ സുരക്ഷയെ കുറിച്ച് ആശങ്കകൾ ഉയർത്തുന്നു..
ആശങ്കകൾ & ഭീഷണികൾ :
വ്യക്തിഗത വിവരങ്ങളുടെ ചോർച്ച
യൂസർമാരുടെ സ്വകാര്യ ചാറ്റുകൾ കള്ളന്മാർക്കോ ഹാക്കർമാർക്കോ കൈമാറാം.
വ്യക്തിഗത വിവരങ്ങൾ ഫിഷിംഗ് അറ്റാക്കുകൾക്കും സോഷ്യൽ എഞ്ചിനീയറിംഗ് ആക്രമണങ്ങൾക്കും കാരണമാകും.
കമ്പനികളുടെ ഡാറ്റാ സുരക്ഷയ്ക്ക് ഭീഷണി
സ്ഥാപനങ്ങൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന മെസ്സേജിംഗ് സേവനങ്ങൾ ഡാറ്റാ ചോർച്ചയിലൂടെ ഹാക്കർമാർക്ക് ലഭിക്കാം.ബിസിനസ് രഹസ്യങ്ങൾ ചോരുന്നതിന്റെ സാധ്യത ഉണ്ടാവും.
Dark Web-ൽ ഡാറ്റാ വിൽപ്പന
ഇത്തരം ചോർച്ചയിലൂടെ വ്യക്തിഗത ചാറ്റ് റെക്കോർഡുകൾ Dark Web-ൽ വിൽക്കപ്പെടാൻ സാധ്യതയുണ്ട്.ഇതിലൂടെ ബ്ലാക്ക്മെയിൽ, വ്യാജ വാർത്താ പ്രചാരണം, തട്ടിപ്പ് തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങൾ വർദ്ധിക്കാം.
ഇത് നിങ്ങളുടെ ഡാറ്റയെ ബാധിക്കുമോ?
നിങ്ങൾ DeepSeek ഉപയോഗിക്കുന്നുവോ എന്നതറിയേണ്ടതും സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. ഈ കമ്പനി സേവനം നൽകുന്ന ചാറ്റ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുക.
പലപ്പോഴും, ഉപഭോക്താക്കൾക്ക് അവരുടെ ഡാറ്റാ ചോർന്നോ എന്നറിയാൻ Have I Been Pwned (HIBP) പോലെയുള്ള വെബ്സൈറ്റുകൾ ഉപയോഗിക്കാം.
സുരക്ഷാ നിർദേശങ്ങൾ :-
പാസ്വേഡുകൾ അപ്ഡേറ്റ് ചെയ്യുക.
2FA (Two-Factor Authentication) പ്രയോഗിക്കുക – അധിക സുരക്ഷാ നില ലഭ്യമാക്കുക.
ഫിഷിംഗ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് – മെയിലുകളിലും മെസ്സേജുകളിലും ലഭിക്കുന്ന അപരിചിതമായ ലിങ്കുകൾ ശ്രദ്ധയോടെ പരിശോധിക്കുക.
സുരക്ഷിത VPN ഉപയോഗിക്കുക – ഡാറ്റാ സുരക്ഷ വർദ്ധിപ്പിക്കാൻ VPN ഉപയോഗിക്കാം.
നിങ്ങളുടെ ഇമെയിൽ അല്ലെങ്കിൽ ഫോൺ നമ്പർ ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ Have I Been Pwned, DeHashed പോലുള്ള സർവീസുകൾ പരിശോധിക്കുക.
DeepSeek-ന്റെ പ്രതികരണം
BleepingComputer റിപ്പോർട്ട് ചെയ്തതനുസരിച്ച്, DeepSeek ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ Elasticsearch ഡാറ്റാബേസ് തുറന്നുകിടക്കുന്ന ഇത്തരം സംഭവങ്ങൾ പക്വമില്ലാത്ത സൈബർ സുരക്ഷാ നയങ്ങൾ തന്നെയാണ് വെളിപ്പെടുത്തുന്നത്.
ഇന്ന് സൈബർ ഭീഷണികൾ ഏറെയായിക്കൊണ്ടിരിക്കുമ്പോൾ, കമ്പനികളും ഉപയോക്താക്കളും കൂടുതൽ ജാഗ്രത പുലർത്തേണ്ട അവസ്ഥയിലാണ്. DeepSeek ഡാറ്റാ ചോർച്ചയിലൂടെ നമ്മൾ മനസ്സിലാക്കേണ്ടത്, സൈബർ സുരക്ഷ ഒരു അനിവാര്യമാണ് എന്നതാണ്.
നിങ്ങളുടെ സ്വകാര്യതയും ഡാറ്റയും പരിരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക, സുരക്ഷാ നടപടികൾ സ്വീകരിക്കുക, അപ്രതീക്ഷിതമായ മെയിലുകൾക്കും ലിങ്കുകൾക്കും കുടുക്കിൽപ്പെടാതിരിക്കുക.
നിങ്ങളുടെ ഡാറ്റ, നിങ്ങളുടെ ഉത്തരവാദിത്തം!
What's Your Reaction?