കുറുങ്കഥകൾ -2

   07-Feb-2026 : 12:05 PM   0      16

വാർത്ത

നിശബ്ദയായപ്പോൾ , 

ഉറവ വറ്റിയോ എന്നറിയാൻ

അവർ അവളുടെ മാറിൽ, മാറി മാറി അമർത്തി .
ഒലിച്ചിറങ്ങിയ ചോര ചൂണ്ടി  

"നീ കുഞ്ഞിന് ഇതാണോ ഊട്ടുന്നത് ?" അവർ  പിന്നീട് ചോദിച്ചു!
ഒടുക്കം അവർ പന്നിക്കൂട്ടത്തെപ്പോലെ

അവളെ ആകമാനം കടിച്ചുപറിച്ചു.

വാർദ്ധക്യം

വിശ്രമവും വിനോദവും മറന്ന് മലകൾ കീഴടക്കി ,  

ശേഷം ഓരോരുത്തരും താഴേക്ക് നോക്കി

പരസ്പരം വിലപിച്ചു.

അപരിചിതർ

വായനക്കാരെ ചുറ്റി തിരിച്ചെത്തിയ വരികൾ 

എഴുത്തുകാരനോട് ചോദിച്ചു

 "നീ ആരാ"..,?

ഹീറോ

സിഗററ്റിൽ നിന്നും ചാരം ഇപ്പോ താഴെ വീഴുമോ..?

അപ്പച്ചൻ്റെ   കയ്യിലേക്ക് ഞാൻ ഉറ്റു നോക്കി .

ഓരോ ആന്തലിലും സിഗററ്റിൻ്റെ  അറ്റത്ത് ചാരം

നീണ്ടു നീണ്ടു വരുന്നത് ആകാംക്ഷ ഉണർത്തി.

 ഞാൻ മനസ്സിൽ കുറിച്ചു !

'എനിക്കും അപ്പച്ചനെ പോലെ ആകണം'.

നിശ്ശബ്ദത 

'അവരെ തൊടരുത് . ..!

അവർ എൻ്റെ സഹോദരരാണ്‌ !

പൊളിക്കരുത് , പണിതവന് മാത്രമേ പൊളിക്കാനും അവകാശമുള്ളൂ ! 

 നെഞ്ചു പൊട്ടി എഴുതി
നിശബ്ദത മാത്രമാണ് തെറ്റ്

What's Your Reaction?