ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനും മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമാണ് ഷൗക്കത്ത്. .കേരളത്തിന്റെ വൈജ്ഞാനിക മണ്ഡലങ്ങളിൽ ആത്മീയതയെക്കുറിച്ചുള്ള സമവാക്യങ്ങളെ നിരന്തരം പരിഷ്കരിക്കുന്ന ഷൗക്കത്ത് ഒരു നിത്യ യാത്രികൻ കൂടിയാണ്. സമകാലിക സാമൂഹ്യജീവിതത്തോട് ക്രിയാത്മകമായി ഇടപെടുന്ന ഇദ്ദേഹത്തിന്റെ ദാർശനികലോകം നാരായണഗുരുവിന്റെയും യതിയുടേയും നടരാജഗുരുവിന്റേയും പാരമ്പര്യത്തിന്റെ മികച്ച പുന:സൃഷ്ടിയാണ്. ഇരുപത്തിയഞ്ചോളം പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം.