ഗായകൻ ജയചന്ദ്രൻ്റെ പാട്ടുകളിൽ 2 പാട്ടുകളാണ് എനിക്ക് ഏറ്റവും ഇഷ്ടം.
"രാജീവ നയനേ നീയുറങ്ങൂ..
രാഗവിലോലേ നീയുറങ്ങൂ."
പ്രണയവും താരാട്ടും വാത്സല്യവും ഇഴചേർന്ന് ഒഴുകുന്ന പാട്ട്.
"ഹർഷബാഷ്പം തുകീ
വർഷ പഞ്ചമി വന്നൂ".
വിഫല ശോകസ്മരണകളോടെ
അകലെ കിനാക്കളുമായി ഉറങ്ങാതെ കാത്തിരിക്കുന്നു നായകൻ്റെ വിധുരമായ ഗാനം .
ഭാവസ്ഫുരണകളുടെ സ്കെയിലിൽ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തും നിൽക്കുന്ന ഈ ഗാനങ്ങൾക്കിടയിലുള്ള അനേകം ഭാവാനുഭവങ്ങളെ നമുക്ക് നൽകിയാണ് അദ്ദേഹം കടന്നുപോകുന്നത്.
അയത്നലളിതമായി പാടുമ്പോഴും നമ്മുടെ അകത്തുള്ള ഒരുപാടൊരുപാട് സന്തോഷസന്താപങ്ങളെ ഉണർത്തി വിട്ട ഗാനധാരയിൽ നമ്മളെല്ലാം എത്രയോ വട്ടം മുങ്ങി നിവർന്നിട്ടുണ്ട്.
നല്ല രസമുണ്ടായിരുന്നു സാർ ,
അങ്ങയുടെ ജീവിതത്തിനും സംഗീതത്തിനും.