പാടുവാനിനിയും....

   14-Feb-2025 : 4:36 PM   0      44

പാടുവാനിനിയും....
: :
playing

 പാടുവാനിനിയും....

ആലാപനം : ഹരിഹരൻ

ഗസൽ രചന, സംഗീതം : സുരേന്ദ്രനാഥപണിക്കർ 

പറയാൻ മറന്ന പരിഭവങ്ങൾ  കഴിഞ്ഞ് 25  വർഷങ്ങൾക്ക് ശേഷം   ഗായകൻ ഹരിഹരൻ ഗസലുമായി വീണ്ടും എത്തുന്നു . 

സർഗസ്വര മ്യൂസിക് യൂട്യൂബ് ചാനലിലൂടെയാണ്  ഗാനം റിലീസ് ചെയ്തിരിക്കുന്നത് . 

 പാടുവാനിനിയും ഈണങ്ങളില്ലെൻ്റെ പാഴ്മുളം തണ്ടിൽ.

 വിട പറയാൻ നീ അണഞ്ഞൊരീ ശ്രാന്ത - സന്ധ്യതൻ ശ്രുതിയിൽ

ഇതുവരെ പാടിയ പാട്ടുകളെല്ലാം നിന്നെക്കുറിച്ചായിരുന്നു

വിരഹത്തിനീ തപ്തനിമിഷങ്ങളിൽ ഞാൻ ഇനിയെന്തു പാടാൻ സഖീ...

 ഓർമ്മകൾ തൻ മധുരാർദ്ര മനോഹര - ഗാനമായ് മാറു നീ

വിധുര വിമൂകമെൻ ഏകാന്തതകൾ രാഗമയമാകുവാൻ.

ഇതിലെ എൻ മോഹ മന്ദസമീരൻ ഇനി വരുകില്ലൊരു നാളും

 പവിഴാധര മൃദു ചുംബനമേൽക്കാൻ മധു നുകരാനെൻ സഖീ

അപരിചിതർ നാം ഇനിയെന്നാളും ഈ വഴിത്താരയിൽ

വ്യഥിതസ്വരങ്ങൾ അലമുറ തീർക്കുമെൻ ജീവിതയാത്രയിൽ.

What's Your Reaction?