ഒറ്റൊരാളെങ്കിലും ബാക്കിയുണ്ടെന്നതിലെ ആനന്ദം

   24-Jan-2025 : 12:51 PM   0      37

ആനന്ദ് ;
മരുഭൂമികൾ ഉണ്ടാകുന്നതിൻ്റെ പാരിസ്ഥിതികവും ,രാഷ്ട്രീയവും,

ജൈവികവുമായ കാര്യകാരണങ്ങൾ എന്നേ തിരിച്ചറിഞ്ഞ എഴുത്തുകാരൻ!
അധികാരം എന്ന വേട്ടക്കാരനെ, 
ഹിംസാത്മകമായ ആ ദുരൂഹ സമസ്യയെ 
ഒരുജീവിതം നീളെ ഭയരഹിതനായിപിന്തുടർന്നയാൾ . !
മനുഷ്യൻ എന്ന ഏകാകിയെ , അഭയാർത്ഥിയെ

സ്വന്തം ധീഷണയുടെ പ്രകാശരശ്മികൾ കൊണ്ട് 

വ്യവച്ഛേദിക്കാൻ ശ്രമിച്ച മറ്റൊരാൾ മലയാളത്തിൽ ആനന്ദിനോളം മറ്റാര് ?
ഒരു അധികാരവ്യവസ്ഥകൾക്കുമുന്നിലും
ശിരസ്സു നമിക്കാത്ത,
ഒരു പക്ഷത്തിൻ്റെയും പതാകയേന്താത്ത, 
കേവല മനുഷ്യൻ്റെപക്ഷത്തുമാത്രം ചേക്കേറിയ ഈ എഴുത്തുകാരൻ 
ദൈവത്തിൻ്റെയോ ഭരണകൂടങ്ങളുടെയോ വാഴ്ത്തുകാരനോ തടവുകാരനോ അല്ല.
അയാൾ പക്ഷേ മലയാളിയോ ഭാരതീയനോ

മറ്റേതെങ്കിലും ദേശരാഷ്ട്രവാദിയോ അല്ല.
സ്ഥാനപ്പെട്ട ആസ്ഥാന തൂലികാ വാഹകരുടെ നീണ്ട നിരയിൽ അയാളില്ല.!
മനുഷ്യൻ എന്ന അതിസങ്കീർണ്ണമായ ജൈവജനുസ്സിൻ്റെ വിധിയിൽ,
ആകുലനായി ഖിന്നനായി  അയാളുണ്ട്.
അപ്പോസ്തലനോ അൽമായനോ
ഒന്നുമല്ലാതെ 
കേവല മനുഷ്യൻ മാത്രമായി.

What's Your Reaction?