ഇടുക്കി ജില്ലയിലെ ജോസ്ഗിരി തയ്യിൽ വീട്ടിൽ കർഷക ദമ്പതികളായ തോമസിൻ്റെയും അന്നക്കുട്ടിയുടേയും നാല് പെൺമക്കളിൽ മൂത്തയാൾ . മുനിയറയിൽ താമസം. കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. 2023ലെ കുടുംബശ്രീ സംസ്ഥാന തല കഥാ പുരസ്കാരം,,എം.എസ്. സുരേന്ദ്രൻ സംസ്ഥാന കഥാപുരസ്കാരം, 2024 ലെ ഇ-മലയാളി കഥാ മത്സരത്തിൽ രണ്ടാം സ്ഥാനം, മൊഴി സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച സംസ്ഥാന തല കഥാ മത്സരത്തിൽ രണ്ടാം സ്ഥാനം, മലയാള കാവ്യ സാഹിതി സംസ്ഥാന കഥ പുരസ്‌കാരം,സ്നേഹവീട് കഥ പുരസ്കാരം, സ്കൂൾ ഓർമ്മകൾ സംസ്ഥാന പുരസ്‌കാരം തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. കൂടാതെ തകഴി അയ്യപ്പ കുറിപ്പ് കഥ മത്സരത്തിൽ സ്പെഷ്യൽ ജൂറി അവാർഡ്,കെ പങ്കജാക്ഷയമ്മ കഥ മത്സരത്തിൽ ജൂറി അവാർഡ് എന്നിവ കിട്ടിയിട്ടുണ്ട്. ആകാശവാണി നിലയത്തിൽ നിന്നും പത്തോളം കഥകൾ പ്രക്ഷേപണം ചെയ്തു.കുടുംബശ്രീ മിഷനിൽ അടിമാലി ബ്ലോക്ക് എം.ഇ.സി ആയി ജോലി ചെയ്യുന്നു, ഒപ്പം ഇടുക്കി ജില്ല ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ PLV ആയി സേവനം ചെയ്യുന്നു. ഭർത്താവ് - റ്റിജി, മക്കൾ - ഡാനിയേൽ ജോ , ടോം അൽഫോൻസ്.( വിദ്യാർത്ഥികൾ