വോൾഫ് മെസ്സിങ്ങ്-Wolf Messing
ആത്മീയ അന്വേഷകർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിയാണ് വോൾഫ് മെസ്സിങ്ങ് .
മെസ്സിങ് ആത്മീയൻ ആയിരുന്നില്ല,
എന്നാൽ മനുഷ്യ മനസ്സിൻ്റെ ശക്തി എന്താണെന്ന് ലോകത്തെ കാണിച്ചുകൊടുത്ത ഒരാളായിരുന്നു മെസ്സിങ് ....
ദൈവന്വേഷകർ തീർച്ചയായും മനുഷ്യ മനസ്സിൻ്റെ ശക്തിയെക്കുറിച്ച് അറിഞ്ഞില്ലെങ്കിൽ അന്വേഷണ യാത്ര തെറ്റായ ഇടത്തായിരിക്കും
എത്തിച്ചേരുന്നത് !
തെറ്റായ ഇടങ്ങളിൽ ആളുകൾ എത്തിച്ചേരുന്നത്
മുഴുവൻ ലോകത്തിനും അപകടമാണ്, ആളുകൾ തെറ്റായ ഇടങ്ങളിൽ എത്തിച്ചേർന്നതിൻ്റെ ഫലമായാണ് അപകടകരമായ കൾട്ടുകൾ രൂപം കൊണ്ടത് ; ഇന്നും അത് എല്ലായിടത്തും സംഭവിച്ചു കൊണ്ടിരിക്കുന്നു
എല്ലാ അദ്ഭുതങ്ങളും ദൈവത്തിൽ നിന്നല്ല എന്ന് ഒരു ആത്മീയാന്വേഷകൻ തിരിച്ചറിഞ്ഞിരിക്കണം
മനുഷ്യ മനസ്സിന്
വശീകരിക്കാൻ കഴിവുണ്ട്.
സ്തംഭിപ്പിക്കുവാൻ കഴിയും ഉച്ഛാടനം ചെയ്യാൻ കഴിയും വിദ്വേഷണം ചെയ്യാൻ കഴിയും ശാന്തി നൽകാൻ കഴിയും ചിലപ്പോൾ മാരണം ചെയ്യാനും കഴിയും.
ഹിറ്റ്ലർക്ക് വോൾഫ് മെസ്സിങ്ങിനെ ഭയമായിരുന്നു, സ്‌റ്റാലിൻ മെസ്റ്റിങ്ങിൻ്റെ ഉപദേശങ്ങൾ സ്വീകരിച്ചിരുന്നു,
ഐൻസ്റ്റീൻ മെസ്സിങ്ങിൻ്റെ സിദ്ധി പരിശോധിച്ചു തിരിച്ചറിഞ്ഞിരുന്നു ...
ഇന്നും മെസ്സിങ്ങിനെപ്പോലെ ഉയർന്ന വിൽപവർ ഉള്ളവർ ലോകത്ത് പലയിടങ്ങളിലും ഉണ്ട് !
ചിലർ നന്മ ചെയ്യുന്നു
വേറെ ചിലർ തങ്ങളുടെ ഇച്ഛാശക്തി ഉപയോഗിച്ച്
തിന്മ ചെയ്യുന്നു !
തിന്മ ചെയ്യുന്നവർ അപകടകാരികളാണ് !
അവർ തീർച്ചയായും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അപകടകാരികൾ തന്നെയാണ് ... അവർ വശീകരിക്കും സ്തംഭിപ്പിക്കും അവരുടെ അരികിൽ ചെന്നുപെട്ടാൽ
അവിടെ നിന്ന് തിരിച്ചിറങ്ങുക അത്ര എളുപ്പമായിരിക്കില്ല,
എല്ലാ കൾട്ടുകളും രൂപപ്പെട്ടത് ചില വ്യക്തികളുടെ അസാധാരണ മൈൻഡ് പവർ എന്ന അടിസ്ഥാനത്തിന്മേൽ ആണ് ...
സിദ്ധിയും ആത്മീയതയും രണ്ടും രണ്ടാണ്
ഇന്ന് എല്ലാ മാർഗങ്ങളിലും സിദ്ധന്മാർ ധാരാളമുണ്ട് എന്നാൽ
ആത്മീയർ തീരെ ഇല്ല!
What's Your Reaction?

