എമിലി ഡിക്കിൻസൺ: തിരഞ്ഞെടുത്ത “പൊടി”ക്കവിതകൾ | മലയാള പരിഭാഷ

   15-Sep-2026 : 4:37 PM   0      42

 തിരഞ്ഞെടുത്ത "പൊടി"ക്കവിതകൾ 

എമിലി ഡിക്കിൻസൺ 

I.
മണിക്കൂറൊന്ന് മാത്രമുള്ളീക്കൊച്ചു ജീവിതത്തിൽ
എത്രത്തോളം — എത്ര തുച്ഛം — നമ്മുടെയധികാരം 

II.
സത്യം പറയുക, പക്ഷെ അൽപം വക്രിച്ച് പറയുക —
വിജയം വക്രതയിലാണ്
നമ്മുടെ ദുർബലാനന്ദങ്ങൾ താങ്ങില്ല
സത്യത്തിൻ തീക്ഷ്ണ വിസ്മയം
കൊള്ളിമീനിനെ ലഘുവാക്കി 
കുഞ്ഞുങ്ങൾക്കു പരിചയപ്പെടുത്തും വിധം സത്യവും സാവധാനമേ കണ്ണഞ്ചിപ്പിക്കാവൂ,
അല്ലെങ്കിലാകും എല്ലാവരും അന്ധർ—

III.
"വിശ്വാസം" ഒരു മികച്ച കണ്ടുപിടുത്തമാണ്
കാഴ്ചയുള്ള മാന്യർക്ക്!
എന്നാലും ആപൽഘട്ടങ്ങളിൽ
സൂക്ഷ്മദർശനികളാണ് ബുദ്ധി

IV.
ഉച്ചാരണത്തോടൊപ്പം തന്നെ
വാക്ക് മരിക്കുന്നെന്ന്
ചിലർ പറയും.

ഞാൻ പറയുന്നത്,
അത് ജീവിക്കാനാരംഭിക്കുന്നത്
അന്നാണെന്നാണ്.

V.
ഒരാത്മനൊമ്പരത്തെ തടയാമെങ്കിൽ,
വ്യർത്ഥമല്ലെൻ ജീവിതം;
നോവുന്നൊരു ജീവനെ സാന്ത്വനിപ്പിക്കാമെങ്കിൽ,
ഒരതിവേദന തണുപ്പിക്കാമെങ്കിൽ,
തലവീച്ചിയ കുട്ടിക്കുരുവിയെ
കൂട്ടിലെത്തിക്കാമെങ്കിൽ,
വ്യർത്ഥമല്ലെൻ ജീവിതം.

VI.
വേനൽവാനം കാണുകയെന്നത്
കാവ്യാത്മകമാണ്, പുസ്തകങ്ങളിൽ കാണുകയില്ലെങ്കിലും —
യഥാർത്ഥ കാവ്യം പിടിതരുകയില്ല —

മൊഴിമാറ്റം : അഭിജിത് രാധാകൃഷ്ണൻ                                                                                                                                                                                                                                                                        വര :        സുധി അന്ന 

What's Your Reaction?

Abijit Radhakrishna Assistant professor at Sacred Heart College, Thevara Past: Postgraduate Department of English, Naipunnya School of Management and The Cochin College. Author, Kill the Girl(Inspector wahida Ali Book 1)