ബുദ്ധന്റെ പരിനിർവാണം

   15-Jan-2025 : 5:24 PM   0      13

ഗൗതമബുദ്ധന്റെ നേർ പിൻഗാമികൾ അദ്ദേഹത്തിന്റെ ഇളയച്ഛൻ അഭിധോധനനും  പുത്രന്മാർ ആയ അനി രുദ്ധനും ആനന്ദനും ആയിരുന്നു.

സംഘത്തെ വളർത്തിക്കൊണ്ടു വന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ള പ്രായംചെന്ന ബുദ്ധശിഷ്യന്മാർ സരിപുത്രനും മോഗ്ലാനയുമെല്ലാം ബുദ്ധനും മുമ്പ് ദേഹം വെടിഞ്ഞിരുന്നു. അതിനാൽ തന്നെ ബുദ്ധനെ സദാ സേവിച്ചു കൂടെ നടന്ന കേവലം യുവാക്കളായ ആനന്ദനും അനുരുദ്ധനും ശിഷ്യപ്രധാനിയായ മഹാകശ്യപനോടൊപ്പം ചേർന്ന് സംഘത്തിന്റെ പല ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടിവന്നു.

പരിനിർവാണശേഷമുണ്ടായ ശൂന്യതയോട് പൊരുത്തപ്പെടാനുള്ള അവസരമോ സാവകാശമോ അവർക്ക് കിട്ടിയില്ലെന്നതാണ് സത്യം. അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം ബുദ്ധന്റെ അസ്ഥികൾക്ക് വേണ്ടി ഉടലെടുത്ത തർക്കമായിരുന്നു. അന്ത്യകർമ്മങ്ങൾ കഴിഞ്ഞതും എട്ട് രാജാക്കന്മാർ തമ്മിലുള്ള വാക്തർക്കത്തിലേക്കാണ് അനുരുദ്ധാനന്ദന്മാർ കണ്ണു തുറക്കുന്നത്.

ഇക്കാര്യം ബുദ്ധൻ മുൻകൂട്ടി കണ്ടിരുന്നു. ബുദ്ധൻ മുൻകൂട്ടി കണ്ടു എന്ന് പറയുമ്പോൾ അത് ദിവ്യദൃഷ്ടി ഒന്നുമല്ല, ഇത് മനസിലാക്കാൻ ബുദ്ധന് സാമാന്യബോധം മാത്രമേ വേണ്ടൂ. ദീർഘദർശിയായ അദ്ദേഹം ദേഹത്യാഗത്തിന് മുമ്പ് നിർദേശിച്ച ജ്ഞാനിയായൊരു പുരോഹിതന്റെ സഹായത്താൽ ആ തർക്കം അവിടെ തീർന്നുവെങ്കിലും അതൊരു തുടക്കം മാത്രമായിരുന്നു എന്നു വേണം കരുതാൻ.

ആന്തരികമായ ആശയക്കുഴപ്പങ്ങൾ മറ്റേതൊരു കൂട്ടത്തിലെയും പോലെ സംഘത്തിലും ഉണ്ടായിരുന്നു. അതിനാൽ തന്നെ മഹാപരിനിർവാണത്തിന് ശേഷം അജാതശത്രുവിന്റെ പിന്തുണയോടെ കൂടിയ ബൗദ്ധമഹാസമ്മേളനത്തിൽ സംഘത്തിന്റെ തുടർന്നുള്ള നടത്തിപ്പിന് ആവശ്യമായ നിയമനിർമാണങ്ങളുണ്ടായി.

ബുദ്ധൻ എന്ന നാഥൻ മറഞ്ഞത്തോടെ നാഥനില്ലാക്കളരി ആയ സംഘത്തിൽ 
നേരത്തെ പറഞ്ഞ ട്രെൻഡിനൊപ്പം കയറി വന്നവർക്ക് പുതിയകാല ട്രെൻഡിനൊപ്പം ദിശമാറി സഞ്ചരിക്കുവാനുള്ള അവസരം കിട്ടിത്തുടങ്ങിയെന്നതും വ്യക്തം!! 

ഒരു കൂട്ടം വ്യക്തികളുടെ മനസിലെ ചിന്തകൾ ഒരു വിപ്ലവമെന്നോണം അലയടിക്കുമ്പോൾ അവ പ്രാവർത്തികമാകാനുള്ള നിലമൊരുക്കിന് കാരണമായത് സമകാലികരാജാക്കന്മാരുമായുള്ള സംഘബന്ധങ്ങൾ തന്നെയായിരുന്നു.

അപ്രകാരം അതാത് കാലത്തെ തർക്കങ്ങൾ ഒത്തുതീർപ്പാക്കുവാൻ വേണ്ടിയെന്നോണം സൂത്രങ്ങൾ പുനർനിർമാണം ചെയ്തുകൊണ്ട് നടത്തിപ്പോന്ന നാല് പ്രധാന മഹാസമ്മേളനങ്ങളോടെ അനുയായികൾ തന്നെ ബുദ്ധനെ കേവലം ബുദ്ധമതമെന്ന ചട്ടക്കൂടിലേക്ക് ചുരുക്കിയെന്നു പറയുന്നതാവും ശരി.

ഗൗതമബുദ്ധന്റെ നേർ പിൻഗാമികൾ അദ്ദേഹത്തിന്റെ ഇളയച്ഛൻ അഭിധോധന പുത്രന്മാർ ആയ അനുരുദ്ധനും ആനന്ദനും ആയിരുന്നു.

.

ബുദ്ധസംഘത്തിൽ രാജാക്കന്മാരുടെ സാന്നിധ്യത്തിന്റെ തുടക്കം എന്തായിരുന്നു എന്നറിയണമെങ്കിൽ സിദ്ധാർത്ഥൻ ശാക്യയുവരാജനായിരുന്ന കാലഘട്ടത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് ആവശ്യമാണ്. എഴുതിവരുന്നതിനനുസരിച്ചു സന്ദർഭം വന്നുചേരുകയാണെങ്കിൽ അതും വിവരിക്കാം.

Anjali Nambiar
©Copyright - Intellectual Property©

➡️ ആദ്യഭാഗം  വായിക്കുക . 

.

What's Your Reaction?