കവചമൊരുക്കുക കുട്ടികൾക്ക് .
IB ഉദ്യോഗസ്ഥആയിരുന്ന മേഘയുടെ മരണം വല്ലാതെ അസ്വസ്ഥതയുളവാക്കുന്ന ഒന്നാണ്. 24 വയസു മാത്രം പ്രായമുള്ള മിടുക്കിയായ പെൺകുട്ടി. പ്രണയത്തിലെ ചതി മനസിലാക്കാൻ കഴിഞ്ഞില്ല. തൻ്റെ വിഷമം ആരോടെങ്കിലും പങ്കുവയ്ക്കുന്നതിലും വിമുഖത കാണിച്ചു. തൻ്റെ സ്വത്വത്തെ തിരിച്ചറിയുന്നതിന് grief എന്ന process ലൂടെ കടന്നു പോകേണ്ടതുണ്ടെന്നും അപ്പോഴേ തൻ്റെ Self worth തിരിച്ചറിയാൻ സാധിക്കൂ എന്നും, വിദ്യാഭ്യാസം ഏറെയുള്ളവർ പോലും മനസ്സിലാക്കുന്നില്ല എന്നാണ് ഈ അടുത്ത ദിവസങ്ങളിലെ ആത്മഹത്യകൾ വിളിച്ചു പറയുന്നത് .
ഈ അടുത്ത് സന്ദർശിച്ച വിദ്യാലയത്തിലെ കുട്ടികളുമായി സംസാരിച്ചപ്പോൾ മനസിലായത്, ബഹുഭൂരിപക്ഷം കുട്ടികളും കടുത്ത Stress നേരിടുന്നവരാണ് എന്ന വസ്തുതയാണ്. Treatment എടുക്കുന്നവർ ധാരാളം പേരുണ്ട്. Anxiety, Depression, Bipolar, Borderline personality, Schizophrenia , Suicidal tendencies എന്നിങ്ങനെ കുട്ടികൾ അനുഭവിക്കുന്ന നിരവധി മാനസിക പ്രശ്നങ്ങൾ ഉണ്ട്. കുട്ടികൾ അതേ കുറിച്ച് ബോധവാന്മാരാണ് എന്നത് ആശ്വാസം പകരുന്നുണ്ട് .
സ്കൂൾ കാലഘട്ടം മുതൽ കുട്ടികൾ നേരിടുന്ന മാനസിക സമ്മർദം ചെറുതല്ല. IIT, Medicine ലക്ഷ്യമാക്കി പഠിക്കുന്ന കുട്ടികളിൽ ഹൈസ്കൂൾ എത്തുമ്പോഴേക്കും കടുത്ത മത്സര ബുദ്ധിയും പഠനഭാരവും മാതാപിതാക്കളിൽ നിന്നും സ്കൂളിൽ നിന്നും ഉള്ള സമ്മർദ്ദവും ഉണ്ടാക്കുന്നു. ഇത് വളരെ ചെറുപ്പത്തിൽ തന്നെ അവരിൽ Anxiety യും ഡിപ്രെഷനും അനിയന്ത്രിതമായ ദേഷ്യവും വൈരാഗ്യവും ഒക്കെ ഉടലെടുക്കുന്നതിനു കാരണമാകുന്നുണ്ട്.
ഇതോടൊപ്പം Parental separation, ഗാർഹീകഅതിക്രമങ്ങൾ, Physical & Sexual abuses,Substance abuse എന്നിവയൊക്കെ മാനസിക സമ്മർദ്ദങ്ങൾക്ക് ആക്കം കൂട്ടുന്നു. Parental conflict കണ്ടു വളർന്ന ഒരു പെൺകുട്ടി തൻ്റെ എട്ടാം ക്ലാസ്സ് മുതൽ കടുത്ത മാനസിക പ്രശ്ങ്ങളെ തുടർന്ന് തെറാപിയും മരുന്നും തുടരുകയാണെന്ന് പറഞ്ഞിരുന്നു. Technology ഉം വിദ്യാഭ്യാസവും വർദ്ധിക്കുന്നതിനനുസരിച്ചു ഇമോഷണൽ intelligence വളരുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ വെളിപ്പെടുത്തൽ . മത്സര ബുദ്ധിയോടെ പഠനത്തിൽ മാത്രം ശ്രദ്ധ ചെലുത്തി വളരുന്ന കുട്ടികൾ extra-curricular activities ൽ അധികം താല്പര്യമെടുക്കാത്തവരോ വീട്ടിൽ അതിനു പ്രോത്സാഹനം ലഭിക്കാ ത്തവരോ ആണ്. മെഡിക്കൽ കോളേജുകളിലും - IIT കളിലും പ്രവേശനം നേടുന്നതോടെ അനുഭവിക്കുന്ന പഠന ഭാരം താങ്ങാനാവാ ത്താതാണെന്നു കുട്ടികൾ പലരും സാക്ഷ്യപെടുത്തുന്നു. തൻ്റെ പ്രശ്നങ്ങൾ ആരോടെങ്കിലും തുറന്നു പറയുന്നത് അഭിമാനക്കുറവാണെന്ന് വിശ്വസിക്കുന്ന നല്ലൊരു ശതമാനം കുട്ടികളും ഉണ്ട്.
പുതുവർഷം ആരംഭിച്ച് 4 മാസം കഴിയുമ്പോഴേക്കും കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ട കുട്ടികളുടെ എണ്ണം 62 കഴിഞ്ഞു. ചെറുപ്രായത്തിലേ പിതാവായ കുട്ടികളും അക്കൂട്ടത്തിൽ ഉണ്ട്. ലഹരിക്കടിമപ്പെട്ട് അക്രമങ്ങളിൽ ഏർപ്പെട്ടവരും , സഹപാഠികളോട് ക്രൂരമായി പെരുമാറിയവരും ഉണ്ട്. കുട്ടികളുടെ പ്രധാന ആയുധം ചുറ്റികയും നഞ്ചക്കും ആണത്രേ. തന്നെ കളിയാക്കിയവരോടും തഴഞ്ഞവരോടും ഒക്കെ പ്രതികാര ബുദ്ധിയുടെ പ്രവർത്തിക്കുന്ന കുട്ടികളുടെ എണ്ണം കൂടി വരികയാണ്, കുട്ടികളെ പേടിച്ചു കഴിയുന്ന മാതാപിതാക്കളുടേയും.
ഈ മാറ്റം പൊടുന്നനെ ഉണ്ടായതല്ല. കുറച്ചു വർഷങ്ങളായി നമ്മുടെ യുവത്വം വഴി മാറി സഞ്ചരിക്കുകയാണ്. അവരുടെ ചിന്തകളും അഭിപ്രായങ്ങളും അനുഭവങ്ങളും മാറുകയാണ്. അവരുടെ അവകാശങ്ങളെ കുറിച്ച് നമ്മൾ അവരെ ബോധവൽക്കരിച്ചപ്പോൾ തങ്ങളുടെ മാതാപിതാക്കളോടും, സഹജീവികളോടും സമൂഹത്തോടും ഉള്ള കടമകളെ കുറിച്ചും ഉത്തരവാദിത്വത്തെകുറിച്ചും ബോധവൽക്കരിക്കാൻ നമ്മൾ മറന്നു.
എൻ്റെ സന്തോഷം, എൻ്റെ സ്വാതന്ത്ര്യം എൻ്റെ ജീവിതം..! അതിനു വിലങ്ങു തടിയാകുന്നവർ ആരായാലും അതിനെ നേരിടാൻ അവർ പഠിച്ചു കഴിഞ്ഞു. അതിന് നിയമത്തിൻ്റെ പിൻബലം ഉണ്ട് . ഒരു വ്യക്തി തന്നിലേക്ക് ചുരുങ്ങുമ്പോൾ അവിടെ അവൻ്റെ സന്തോഷങ്ങൾക്ക് മാത്രമേ പ്രാധാന്യമുള്ളൂ. തൻ്റെ സന്തോഷങ്ങളിൽ തനിക്ക് ഒപ്പം നിൽക്കുന്നവരുടെ സന്തോഷം പരിഗണിക്കുകയും അവരുടെ സന്തോഷങ്ങളിലും പങ്കു ചേരാൻ സാധിക്കുകയും, അതുവഴി താനുൾപെടുന്ന സമൂഹത്തിൻ്റെ നന്മ ആഗ്രഹിക്കുകയും ചെയ്യുമ്പോഴേ മനുഷ്യരിൽ കരുണയും സ്നേഹവും നിലനിൽക്കൂ. അപ്പോൾ മാത്രമേ നമുക്കു ചുറ്റുമുള്ളവരോട് സഹാനുഭൂതിയും സ്നേഹവും അനുകമ്പയും ഒക്കെ തോന്നുകയുള്ളു.
നിർഭാഗ്യവശാൽ ഇന്നത്തെ യുവതലമുറയിലെ ഭൂരിഭാഗം കുട്ടികളും സ്വന്തം ഇഷ്ടങ്ങൾക്ക് മാത്രമാണ് പ്രാധാന്യം നൽകുന്നത് . തങ്ങളുടെ പ്രിയപെട്ടവർക്ക് വേദന നൽകുന്ന തീരുമാനങ്ങളുംപെരുമാറ്റവും വേണ്ടെന്ന് വയ്ക്കാൻ പോലും ഇവർ തയ്യാറാകുന്നില്ല എന്നത് ഇവർക്ക് ആരോടും Commitment ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത്.
ഒന്ന്ചിന്തിച്ചാൽ ഇക്കാര്യത്തിൽ നാമുൾപ്പെടുന്ന സമൂഹത്തിനും പങ്കുണ്ട്. കുട്ടികളാണ് എന്ന പരിഗണന കൊടുക്കുന്ന നിയമ വ്യവസ്ഥിതിക്കു പങ്കുണ്ട്. യൂണിഫോമിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് സംശയസ്പദമായ സാഹചര്യത്തിൽ കാണപെടുന്ന കുട്ടികളോട് സംസാരിക്കാൻ നിയമം അനുവദിക്കുന്നില്ല.
കുട്ടികളെ നേരായ വഴിയിലൂടെ നടത്താൻ നിരവധി പദ്ധതികൾ നിലവിലുണ്ട്. എത്ര കുട്ടികളെ നമുക്ക് നല്ല പാതയിലേക്ക് കൊണ്ട് വരാൻ കഴിഞ്ഞു എന്ന് ഈ പദ്ധതികളുടെ വിലയിരുത്തലിലൂടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. നിലവിലെ സാമൂഹിക സാഹചര്യത്തിൽ 2015 ലെ ബാലനീതി നിയമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
നമ്മുടെ വീടിനകം തന്നെ മാറുകയാണ്. Like ഉം comments ഉം കിട്ടുന്നതിന് വേണ്ടിയുള്ള പ്രയാണത്തിൽ മക്കൾ സഞ്ചരിക്കുന്ന വഴികൾ, അവർക്കു സംഭവിക്കുന്ന മാറ്റങ്ങൾ ഒന്നും തിരിച്ചറിയപ്പെടാതെ പോകുകയാണ്. എൻ്റെ സന്തോഷത്തിനു വേണ്ടി ഇനിയെങ്കിലും എനിക്ക് ജീവിക്കണ്ടേ എന്ന് ചിന്തിക്കുന്ന പുതുതലമുറയിൽ ആർക്കും ആരോടും commitment ഇല്ല.
ചെറുപ്പം മുതൽക്കേ ലഭിക്കുന്ന Instant gratification പലപ്പോഴും എല്ലാത്തരം ബന്ധങ്ങളിലും പ്രതീക്ഷ വച്ച് പുലർത്തുന്നതിനു കാരണമാകുന്നു. പരാജയങ്ങൾ ജീവിതത്തിൻ്റെ ഭാഗമാണെന്നും വിജയത്തിനായി ചിലപ്പോൾ കുറെയധികം കാത്തിരിക്കേണ്ടി വരുമെന്നും പുതിയ തലമുറയ്ക്ക് ഉൾകൊള്ളാനാവുന്നില്ല.
Parenting പുതുതലമുറക്ക് അനുസരിച്ചു മാറേണ്ടതുണ്ട്. കുട്ടികൾക്കൊപ്പം സഞ്ചരിക്കുമ്പോൾ മാത്രമേ അവരെ നമുക്ക് മനസിലാക്കാൻ കഴിയൂ. മനുഷ്യന് ജന്മനാ ഒരുAggressiveness ഉണ്ട്. അത് കൗമാരകാലഘട്ടത്തിൽ എത്തുമ്പോൾ കുറച്ചു കൂടുതൽ ആയിരിക്കും. Critical thinking ഉൾപ്പെടെ യുള്ള Cognitive process ൻ്റെ നിയന്ത്രണം തലച്ചോറിലെ Prefrontal cortex ലാണ് നടക്കുന്നത്. Prefrontal cortex ൻ്റെ വികാസം പൂർണമാകുന്നത് ഏതാണ്ട് 24 വയസോടെയാണ്. . Genetic factors, Biological factors, Brain dysfunctions, Psychosocial factors എന്നിവയെല്ലാം തന്നെ Prefrontal cortex ൻ്റെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതിനാൽ ത്വരിത ഗതിയിലുള്ള ശരീരികവും മാനസികവും വൈകാരികവുമായ വളർച്ച ഏറ്റവും അധികം സംഭവിക്കുന്ന കൗമാര കാലഘട്ടത്തിൽ മാതാപിതാക്കളുടെ ശ്രദ്ധ പതറാതിരിക്കേണ്ടതുണ്ട്.
മാനസികാരോഗ്യത്തെ കുറിച്ച് മാതാപിതാക്കൾക്ക് എന്ന പോലെ കുട്ടികളും ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണ്. തൻ്റെ മാനസികാരോഗ്യ അവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ Whats app യൂണിവേഴ്സിറ്റിയെ ആശ്രയിക്കാതെ പ്രൊഫഷണൽ help സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കേണ്ടതുണ്ട്. അതിനു മാനസിക ആരോഗ്യം സ്കൂൾ സിലബസ്സിൽ ഉൾപെടുത്താൻ സർക്കാർ തയ്യാറാകണം.
2011 ലെ കേരള പോലീസ് മേധാവിയുടെ സർക്കുലറിൽ കേരളത്തിലെ എല്ലാ ഹയർ സെക്കണ്ടറി സ്കൂളുകളിലും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിക്കണമെന്നും അതിൽ ആരെല്ലാം അംഗങ്ങളവണമെന്നും നിർദേശിച്ചിട്ടുണ്ട്. എത്ര സ്കൂളുകളിൽ ഇത്തരം ഗ്രൂപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിച്ചാലേ അറിയൂ . കുട്ടികളെ അനുകമ്പയോടെ ചേർത്ത് പിടിക്കേണ്ട അധ്യാപകർ തന്നെ സിലബസ്സിൽ ഒതുങ്ങുകയാണ്. സ്കൂളുകളിൽ കർശനമായി അച്ചടക്കം പാലിക്കുവാൻ അദ്ധ്യാപകർക്ക് അധികാരമുണ്ടാകണം. സാമൂഹ്യ വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികളെ സംഘടനയിൽ നിന്നും പുറത്താക്കാനുള്ള ആർജവം രാഷ്ട്രീയ നേതൃത്വം കാണിക്കണം.
അങ്ങനെ കൂട്ടായ ഉത്തരവാദിത്വത്തിലൂടെ മാത്രമേ സാമൂഹിക വിപത്തുകളിൽ നിന്നും നമ്മുടെ പുതുതലമുറയെ രക്ഷിക്കാനാവൂ.
വര : സുധി അന്ന |Sudhi Anna
What's Your Reaction?