1959 മെയ് മാസത്തിൽ ആലുവയ്ക്കടുത്തുള്ള ദേശം ഗ്രാമത്തിൽ ജനനം. ഭാര്യ ആശ വേണുഗോപാൽ. കവി, നോവലിസ്റ്റ്, ഗാനരചയിതാവ്, വിവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.മലയാളത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത - മലയാളത്തിൽ ആദ്യമായി ഗസൽ കവിതകൾ എഴുതിയ കവി എന്നതാണ്. സ്വന്തമായി നിരവധി അവാർഡുകൾ നേടിയ കൃതികൾ എഴുതിയിട്ടുണ്ട്.കൂടാതെ ലോക ക്ലാസിക് സാഹിത്യകാരന്മാരായ ഫിയോദർ ദസ്തയേവ്സ്കി, ഷോപ്പൻഹോവർ, ലിയോ ടോൾസ്റ്റോയ്, ഖലീൽ ജിബ്രാൻ, ഓഷോ, ജിഡ്ഡു കൃഷ്ണമൂർത്തി, വ്ലാദിമിർ കൊറോലെങ്കോ തുടങ്ങിയവരുടെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.