സോംബികൾ ഉണ്ടാവുന്നത്...,
Zombies...
നിങ്ങൾ ചരിത്രത്തെ പഠിച്ചിട്ടുണ്ടോ എന്നറിയില്ല.
എന്നാലും പണ്ടു വായിച്ചവ ഒന്നുകൂടെ പറയാം.
മനുഷ്യ വംശത്തിലെ ഏറ്റവും നികൃഷ്ടമായ ക്രൂരതകളായിരുന്നല്ലോ ഹിറ്റ്ലർ ഭരണം ജൂതന്മാരോട് ചെയ്തത്.
കൂട്ടക്കൊലയ്ക്കായി ഉണ്ടാക്കിയ ഗ്യാസ് ചേമ്പറുകളിൽ
ലക്ഷക്കണക്കിന് മനുഷ്യരല്ലേ ചത്തൊടുങ്ങിയത്.
ആ ഗ്യാസ് ചേമ്പറുകൾ നിർമ്മിച്ചത് ആരായിരുന്നു...?
ശാസ്ത്രം പിൻപറ്റിയ ശാസ്ത്രജ്ഞർ,
ക്രൂരതയുടെ പ്രത്യയശാസ്ത്രം പഠിപ്പിച്ചത് ആരായിരുന്നു ?
കേരളീയ ജീവിതത്തിലെ നികൃഷ്ടരും ക്രൂരരും സ്വാർത്ഥരുമായ ഒരു കൂട്ടം ആളുകളാണ്
കക്ഷിരാഷ്ട്രീയ അക്കാദമിക്കുകൾ.
പണ്ഡിതന്മാർ എന്നറിയപ്പെടുന്ന ഇവരിൽ പലരും
കലാശാലാ അധ്യാപകരാണ്.
വെറുപ്പും ഭയവും ശത്രുതയും അധികാരവെറിയും
ചുറ്റിലും പടർത്തി നടക്കുന്ന രാക്ഷസീയ വൈറസുകൾ.
പ്രത്യേകിച്ചും രാഷ്ട്രീയ പ്രവർത്തന പശ്ചാത്തലമുള്ള അധ്യാപക വൈറസുകൾ
അതിക്രൂരന്മാരാണ്. അവരുടെ സ്വകാര്യ ആവശ്യങ്ങൾക്കായി
വിദ്യാർത്ഥികളിലെ രാഷ്ട്രീയ ചൂടുള്ളവരെ ഉപയോഗിക്കുകയാണ്.
സ്വന്തം അധികാര വ്യാപ്തിയും അധീശത്വവും ഉറപ്പിക്കാൻ
പക്വതയില്ലാത്ത കുട്ടികളെ ചെല്ലും ചെലവും കൊടുത്ത് വളർത്തുകയാണ്.
ഇതിൽ ഇടപെടേണ്ട രാഷ്ട്രീയ നേതൃത്വമാകട്ടെ
ഭീകരമാംവിധം മൂല്യ ശോഷണം സംഭവിച്ച്
അന്തകവിത്തുകളായി മാറിയിരിക്കുകയാണ്.
കക്ഷി രാഷ്ട്രീയ പ്രവർത്തന പശ്ചാത്തലമുള്ള ഓരോ അക്കാദമിക്കും
വെറും ക്വട്ടേഷൻ ഗുണ്ടകളുടെ നിലവാരത്തിലാണ്.
മറ്റു മനുഷ്യരുടെ നീതി നിഷേധിച്ച്
കക്ഷി രാഷ്ട്രീയ യജമാനന്മാരുടെ പ്രീതി സമ്പാദിച്ച്
നയ രൂപീകരണ സമിതികളിൽ കയറിപ്പറ്റുന്ന ദുഷ്ടമൃഗങ്ങളാണ് ഇവർ.
മന:സാക്ഷി എന്നത്
ഇവരുടെ അടുത്തുകൂടി പോലും പോയിട്ടില്ല.
അറിവ് അവരിൽ
നെറിവായി വിടർന്നിട്ടില്ല.
അതേസമയം കുടിലതകളുടെ വിഷമുള്ളുകളായി
സ്വയം രൂപാന്തരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അധികാരമുള്ളവരുടെ അടുത്ത്
ഇവരുടെ പെരുമാറ്റങ്ങൾ വളരേ അടുത്ത് ഞാൻ നിരീക്ഷിച്ചിട്ടുണ്ട്.
ലജ്ജ കലർന്നും
കീഴ്ചുണ്ടുകടിച്ചും
വിപ്രലംഭശൃംഗാരവിവശതകളോടെ
അവർ പെരുമാറുന്നത് നിങ്ങൾക്കും നേർക്കുനേർ കാണാവുന്നതാണ്.
വേദികളിലേക്ക് കയറുന്നതോടെ
കൂടുതൽ ആധികാരികതയോടെ സംസാരിക്കാൻ തുടങ്ങും.
ലോകോത്തരമായ ആശയങ്ങളും പുസ്തകങ്ങളും നാവിൽ തത്തിക്കളിക്കും.
അപ്പോഴും ഹൃദയത്തിൽ ക്രൂരലാലസാവേഗങ്ങൾ
അണമുറിയാതെ ഉടലെടുക്കുന്നുണ്ടാവും.
തട്ടിൽ കയറിയുള്ള ഇവന്മാരുടെ വാചോടോപങ്ങൾ കേൾക്കുന്ന
പ്രതിഭാ രഹിതരായ മസിൽ വിദ്യാർത്ഥി രാഷ്ട്രീയം
ഇവരുടെ ആരാധകരാവും.
അതോടെ മാരകമാംവിധം സ്വാധീനം അവർക്ക് കുട്ടികളിൽ ഉണ്ടാകും.
പിന്നീടവർ കുട്ടികളെ തലങ്ങും വിലങ്ങും ഉപയോഗിക്കും.
തിരുത്തപ്പെടുകയും വീണ്ടുവിചാരമുണ്ടാവുകയും ചെയ്യേണ്ട പ്രായത്തിൽ
അധ്യാപകർ മെനഞ്ഞ ശത്രുതയുടേയും വിദ്വേഷത്തിൻ്റേയും അഹന്തയുടേയും
പുകപടലത്തിൽ കണ്ണു തെളിയാത്തവിധം കുട്ടികൾ പെട്ടുപോകും.
ചത്തു ജീവിക്കുന്ന ഈ സോംബികൾ
അവരുടെ ദംശനങ്ങളിലൂടെ കൂടുതൽ സോംബികളെ സൃഷ്ടിക്കും.
സൗമനസ്യത്തിൻ്റേയും ജീവിത മര്യാദകളുടേയും വിജ്ഞാനത്തിൻ്റേയും
രുചിയറിയേണ്ട കുട്ടികളെ ഈ സോംബികൾ തിരിച്ചു വരാത്ത വിധം
ക്രൂരതകളുടെ കൊടിയടയാളങ്ങളാക്കി മാറ്റും.
പിന്നീട് ആ കുട്ടികൾ മരണവും ഭയവും വിതക്കുന്നവരായി
വിശാലമായ വീഥികളെ കീഴടക്കും.
അവരിലൂടെയും കൂടുതൽ സോംബികൾ ജനിക്കും.
കരുണയറ്റ ന്യായീകരണങ്ങളോടെ അവർ പ്രസ്താവനകൾ ഇറക്കും.
ദാർശനികമായ ചതിവ്യതിയാനങ്ങളിലൂടെ
നിഷ്കളങ്കൻ്റെ ഒഴുകിയ ചോരക്കെതിരായ ന്യായങ്ങൾ തീർക്കും.
ചാനലുകളിരുന്ന് വ്യാജ അന്വേഷണോന്മുഖ വിചിത്രവാദങ്ങൾ ഉയർത്തി
പീഡനങ്ങളേയും കൊലപാതകങ്ങളേയും ന്യായീകരിക്കും.
കൊല ചെയ്യപ്പെട്ടവൻ്റെ സൽപ്പേരിനേയും ആത്മചൈതന്യത്തേയും
സാധ്യമായിടത്തോളം തകർക്കും.
ന്യായവാദികൾക്കെല്ലാം തങ്ങളെന്തോ തെറ്റു ചെയ്ത പോലൊരു തോന്നൽ സൃഷ്ടിക്കും.
ജാഗ്രത......,
കേരളത്തിലെ
Political academic സോംബികൾ വേദിയിലെ നിറവെളിച്ചത്തിൽ
പ്രസംഗിച്ച് തുടങ്ങിയിട്ടുണ്ട്.
കടിയേറ്റാൽ
ഞാനും നിങ്ങളും
മറ്റൊരു സോംബിയാകും.
അകന്നു നിൽക്കുക !
ജാഗ്രതയോടെ ഇരിക്കുക.
നാശങ്ങളുടെ പരമാവധി നരകവ്യാധിയാണ്
ഈ അക്കാദമിക് ഗുണ്ടകൾ.
ക്വട്ടേഷനെടുക്കുന്നവർക്കും വേശ്യാവൃത്തി ചെയ്യുന്നവർക്കും
ഇവരേക്കാൾ നീതിബോധമുണ്ട്